പ്രധാന വാര്‍ത്തകള്‍
പോലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു
തൊടുപുഴ: മുട്ടത്ത് പൊലീസുകാരനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പോലീസുകാരനെ പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ മുട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.