പ്രധാന വാര്‍ത്തകള്‍
ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ ആർ.എസ്.പി ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കൾക്കിടയിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന ആളാണ് ചന്ദ്രചൂഡൻ.
കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന് പി.എസ്.സി. അംഗമായിരുന്നു. ആര്യനാട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.