പ്രധാന വാര്‍ത്തകള്‍
ടി-20 ലോകകപ്പ്; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോൽവി
പെർത്ത്: ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയ്‌ക്ക് 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ സൗത്ത് ആഫ്രിക്ക എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 133 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങിൽ സൗത്ത് ആഫ്രിക്ക 19. ഓവറിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ സൂര്യകുമാർ യാദവ് മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചത് 40 പന്തിൽ നിന്ന് 68 റൺസാണ് സൂര്യ നേടിയത്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് മില്ലർ(59*) ഐഡൻ മാർക്രം(52) എന്നിവർ അർധസെഞ്ചുറി നേടി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ ലുംഗി എൻഗിടിയാണ് മാൻ ഓഫ് ദി മാച്ച്.