ഉല്ലാസപ്പറവകൾ ഉദ്ഘാടനം ചെയ്തു
പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ‘ഉല്ലാസപ്പറവ’പാഠ്യപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും , കരിയർഗൈഡൻസ് &കൗൺസിലിംങ് സെൽ, പി എ എസ് സി ക്ലബ്ബ്, സംരഭകത്വ വികസന ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും 29.10.2022 ശനിയാഴ്ച 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.പിടിഎ പ്രസിഡന്റ് ശ്രീ. രമേശ് ഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ പ്രോജക്ട് ഓഫീസർ ശ്രീ. കെപി അനിൽ കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി. ജെസ്സിമോൾ എ ജെ സ്വാഗതപ്രസംഗവും മുഖ്യാതിഥികളായ ഡോ: നിതീഷ്കുമാർ മുഖ്യപ്രഭാഷണവും നടത്തി. ഉല്ലാസപ്പറവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും കുട്ടികളുടെ ഭാവിജീവിതത്തിൽ അത് ഗുണകരമാകുന്നതിനെകുറിച്ചും വിശദീകരിക്കുകയും കരിയർസെല്ലിലൂടെ ഉന്നതപഠനത്തെക്കുറിച്ചുളള ധാരണയും ലക്ഷ്യബോധവും, സംരഭകത്വ വികസനചിന്തകളുടെ അവശ്യകതയും പിഎസ് സി മത്സരപരീക്ഷകളെ നേരിടാനുളള മുന്നൊരുക്കപ്രവർത്തനങ്ങളും സ്കൂളിൽ നടപ്പാക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.തുടർന്ന് കുട്ടിക്കാനം മരിയൻ കോളേജിലെ പ്രൊസർ ഡോ: രജനി പികെ കുട്ടികൾക്ക് ആശംസകൾ നേർന്നു..
സ്കൂൾ മാനേജർ ശ്രീ. ഹരിനാഥ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ദിവ്യജോർജ്ജ്, എച്ച് എസ് എസ് അധ്യാപിക ശ്രീമതി .ധന്യമാത്യു, സ്കൂൾചെയർമാൻ ശ്രീ അനന്തു പിബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ കൾച്ചറൽ പ്രോഗ്രാം ടീമിന്റെ നൃത്ത- സംഗീതാവതരണങ്ങളും അരങ്ങേറി…. എച്ച് എസ് അധ്യാപിക ശ്രീമതി. അനുരാജി പിആർ ന്റെ കൃതജ്ഞതയ്ക്കു ശേഷം ദേശീയഗാനത്തോടെ 3.30 യോടുകൂടി ചടങ്ങുകൾ സമാപിച്ചു.