പ്രധാന വാര്‍ത്തകള്‍
ശനിയാഴ്ച വൈകുന്നേരം കുമളി മൂന്നാർ സംസ്ഥാന പാതയിൽ 2 കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടമുണ്ടായി
ഇന്ന് വൈകുന്നേരം 4.45 ഓടെ കുമളി മൂന്നാർ സംസ്ഥാന പാതയിൽ
കുമളിക്ക് സമീപം AK G പടിയിലാണ് 2 കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും അണക്കരയ്ക്ക് പോവുകയായിരുന്നതമിഴ് നാട് തേനി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കുമളി മൂന്നാം മൈൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത് തമിഴ്നാട്‌സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നയാൾക്ക് പെട്ടന്ന് കണ്ണിന് അസ്വസ്തത ഉണ്ടായതിനെ തുടർന്ന് കണ്ണ് ചിമ്മി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം കുമളി മൂന്നാർ സംസ്ഥാന പാതയിൽ നിന്നും അപകടത്തിൽ പെട്ട കാറുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു