വണ്ടിപ്പെരിയാർ മ്ലാമല മില്ലിഗ്രാം ,എസ്റ്റേറ്റ് തൊഴിലാളികൾ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് പണിമുടക്കി സമരം ചെയ്തു .
വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ മ്ലാമല മില്ലിഗ്രാം എസ്റ്റേറ്റ് തൊഴിലാളികൾ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് പണിമുടക്കി സമരം ചെയ്തു, 2017 മുതൽ ഉള്ള കുടിശിക തുക മാർച്ച് 31നു മുമ്പ് തീർക്കുമെന്നാണ് മാനേജ്മെൻറ് നേരത്തെതന്നെ അറിയിച്ചിരുന്നത്……..
പീരുമേട് തോട്ടം മേഖലയിൽ ഒരു വശത്ത് സ്ഥാനാർഥി പര്യടനവും പ്രചരണപരിപാടികളും നടക്കുമ്പോൾ മറുവശത്ത് വണ്ടിപ്പെരിയാർ മ്ലാമല മിലഗ്രാം എസ്റ്റേറ്റിലെ തൊഴിലാളികൾ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് സമരം നടത്തുകയാണ്.
മ്ലാമല മില്ലിഗ്രാം എസ്റ്റേറ്റിൽ 150 പരം തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്.
ഇവരുടെ ആനുകൂല്യങ്ങൾ അടക്കം 2017 മുതലുള്ള കുടിശ്ശിക തുക മാനേജ്മെന്റ് ഇതുവരെ നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം തൊഴിലാളികളെ മാനേജ്മെന്റ് വിളിച്ചുകൂട്ടുകയും മാർച്ച് 31 ആം തീയതി തന്നെ മുഴുവൻ തൊഴിലാളികളുടെയും തുക ഒന്നിച്ച് തീർക്കും എന്ന് അറിയുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് തൊഴിലാളികൾ കൃത്യമായി ജോലിക്ക് പോകുകയും ചെയ്തു.
എന്നാൽ ഒന്നാം തീയതി ആയിട്ടും ശമ്പളം നൽകാത്തത് എന്താണെന്ന് ചോദിക്കാൻ ചെന്നപ്പോഴാണ് അങ്ങനെയൊന്നും മാനേജ്മെന്റ് പറഞ്ഞിട്ടില്ല എന്ന് പറയുന്നത്.
തുടർന്ന് തൊഴിലാളികൾ ശമ്പളം ലഭിക്കുന്നവരെ പണിമുടക്കി സമരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു..
പിന്നീട് ട്രേഡ് യൂണിയൻ നേതാക്കൾ സ്ഥലത്തെത്തുകയും
മാനേജ്മെന്റുമായി ചർച്ചനടത്താമെന്ന് പറഞ്ഞതിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.എന്തായാലും ഈസ്റ്ററിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ തൊഴിലാളികളുടെ ശമ്പളം നൽകാത്ത മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണം എന്നാണ് ഇവരുടെ ആവശ്യം.