അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉപ്പുതറ സ്വദേശിയെ അറസ്റ്റ് ചെയ്തു . ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു ശ്രീധരനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്
പുല്ല്മേട്ടിലുള്ള ഏലതോട്ടത്തിൽ പണിയെടുക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ബിനു ശ്രീ ധരനെ അറസ്റ്റ് ചെയ്തത്.
വ്യാഴഴ്ച്ച 11 മണിയോടെയാണ് സംഭവം. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകും വഴി പുല്ല് മേട്ടിൽ ഇറങ്ങുകയും അന്യസംസ്ഥാന യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയും ചെയ്തു. വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ ബഹളം കേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു.
അന്യ സംസ്ഥാന തൊഴിലാളി യുവതി ഉപ്പുതറ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി സഞ്ചരിച്ച കെ എൽ 37 3425 എന്ന ബൈക്കിന്റെ നമ്പർ മാത്രമാണ് തെളിവായി ലഭിച്ചത്.
ഈ നമ്പർ അന്വേഷിച്ചാണ് പ്രതിയിലെത്തിയത്. ഉപ്പുതറ സി ഐ ഇ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.