പ്രധാന വാര്‍ത്തകള്‍
യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി :യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.
ഇടുക്കി ഡിസിസി അംഗം കാളിയാര്‍ തെള്ളിയാങ്കല്‍ ടി വി ജോര്‍ജ് (78) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു സംഭവം.
വണ്ണപ്പുറത്ത് യുഡിഎഫ് യോഗത്തിനിടെ കുഴഞ്ഞുവീണ ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് കോടിക്കുളം മുന്‍ മണ്ഡലം പ്രസിഡന്റും കാളിയാറിലെ ആദ്യകാല പത്ര ഏജന്റുമായിരുന്നു.