കട്ടപ്പന ഇരുപതാം വാർഡ് പള്ളിക്കവലയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി ചെയ്ത ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് ഉൽത്സവം നടന്നു.കട്ടപ്പന നഗരസഭ ചെയർപെഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു
ഒരു വർഷം മുമ്പാണ് കട്ടപ്പന നഗരസഭയിലെ ഇരുപതാം വാർഡായ പള്ളിക്കവലയിൽ വാർഡ് കൗൺസിലർ സോണിയ ജെയ്ബിയുടെ നേതൃത്വത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
ചുരുങ്ങിയ നാളുകൾക്കൊണ്ട് വൻമാറ്റാണ് കാർഷിക മേഖലയിൽ തൊഴിൽ ഉറപ്പ് പദ്ധതിയിലൂടെ ചെയ്യാൻ കഴിഞ്ഞത്.
3000 ളം കപ്പയും 1000 എത്തവാഴയുമാണ് കൃഷി ചെയ്തത്.
കപ്പയുടെയും വാഴയുടെയും വിളവെടുപ്പാണ് നടന്നത്.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.
പൂർണ്ണമായും 100% ജൈവ കൃഷിയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
വിളവെടുപ്പ് സമയത് ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്തത് കർഷകർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ കർഷകർക്ക് കപ്പക്ക് 40 രൂപായും
ഏത്തക്ക യ്ക്ക് 50 ന് മുകളിലും വില ലഭിക്കും.
കൂടാതെ തൊഴിൽ ഉറപ്പിൽ പണിയുന്നതിന് പണിക്കൂലിയും ലഭിക്കുമെന്നത് കർഷകർക്ക് വലിയ ആശ്വാസകരമാണ്.
നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ B ആദ്യവിൽപ്പന സ്വീകരിച്ചു.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി,
ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്കുമാർ , അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി നോ ഡൽഓഫീസർമാരായ
റ്റിന്റു ബാബു, അഞ്ചിത ബാബു, അഖിൽ
എന്നിവർ പങ്കെടുത്തു.