നാട്ടുവാര്‍ത്തകള്‍
സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾ ഏപ്രിൽ ഏഴു മുതൽ ഇടുക്കിയിൽ.
ഏപ്രിൽ ഏഴു മുതൽ മൂന്ന് മൊബൈൽ വാക്സിനേഷൻ യൂണിറ്റ്.
ഇടുക്കി:ഇടുക്കി ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ ഏഴു മുതൽ മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇതിനായുള്ള ഭൗതിക സാഹചര്യം ഒരുക്കും.
45 വയസിന് മേൽ പ്രായമുള്ളവർക്ക് ഈ യൂണിറ്റുകളിൽ നിന്ന് വാക്സിൻ കുത്തിവയ്പെടുക്കാം.
കൂടുതൽ’ വിവരങ്ങൾക്ക് കോ- ഓർഡിനേറ്റർ (ഡെ. കളക്ടർ ) ടി.വി. രഞ്ജിത്തുമായി ബന്ധപ്പെടണം. ഫോൺ: 830 1974547