Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കേരളത്തെ ആകെ കിടുകിടാ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി S I എന്നറിയപ്പെടുന്ന കാമാക്ഷി ബിജു പിടിയിൽ



കേരളത്തെ ആകെ കിടുകിടാ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി S I എന്നറിയപ്പെടുന്ന കാമാക്ഷി ബിജു പിടിയിൽ കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ പെട്ട SI സജിമോൻ ജോസഫ്, ASI. സുബൈർ എസ്, CPO അനീഷ് വി കെ, SCPO ജോബിൻ ജോസ്, DVR CPO അനീഷ് വിശ്വംഭരൻ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവനഭേദനം കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു അറസ്റ്റിലായി കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകളിൽ പ്രതിയാണ് പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ് കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം ചെയ്തു കൊണ്ടുപോകുകയും ഇതുകൂടാതെ മോഷണം ചെയ്ത രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ളതാണ് മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തിയിട്ടുള്ളതുമാണ് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത് നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിക്കുകയും ചെയ്തിട്ടുള്ളതാണ് ഈ മേഖലകളിലെ നിരന്തരമായി മോഷണങ്ങൾ കാരണം ബഹുജന പ്രക്ഷോഭം വരെ ഉണ്ടായിട്ടുണ്ട് ഇതേ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി V U കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കി അന്വേഷിച്ചു വരികയായിരുന്നു പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും പ്രതിയാണ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പോലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ് പോലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത് കൂടാതെ വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതുമാണ് ആയതിനാൽ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്കരമായിരുന്നു ഇയാളെ ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പോലീസിന് കൈമാറാൻ തയ്യാറല്ലായിരുന്നു ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ അയാളും വീട്ടുകാരും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇയാളെ പിടികൂടുന്നത് വളരെ ദുഷ്കരമായിരുന്നു ഈ സാഹചര്യത്തിലാണ് അതി സാഹസികമായി കട്ടപ്പന പോലീസ് പിടികൂടിയിട്ടുള്ളത് നിലവിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്

അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി VA നിഷാദ് മോൻ , തങ്കമണി I P അജിത്ത്, SI മാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, ASI സുബൈർ എസ് SCPO മാരായ ജോർജ്, ജോബിൻ ജോസ് ,സിനോജ് പി ജെ, ടോണി ജോൺ CPO മാരായ ടിനോജ്, അനസ്കബീർ,VK അനീഷ്, സുബിൻ പി എസ്, DVR SCPO ജിമ്മി, എന്നിവരാണ് ഉണ്ടായിരുന്നത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!