മലങ്കര മാര്‍ത്തോമ സുറിയാനി സഭ കുമളി സെന്റര്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്നാമത് ഹൈറേഞ്ച് മാര്‍ത്തോമ കണ്‍വന്‍ഷന്‍ 28 മുതല്‍ 30 വരെ വിവിധ ദേവാലയങ്ങളില്‍ നടക്കും


മത്തായിപ്പാറ സെന്റ് മാത്യൂസ് മാര്‍ത്തോമ ഇടവക, കുമളി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ഇടവക, വെള്ളിമല സെന്റ് തോമസ് യൂണിയന്‍ ചര്‍ച്ച് എന്നീ ദേവാലയങ്ങളാണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്. 28ന് വൈകിട്ട് ആറിന് മത്തായിപ്പാറ സെന്റ് മാത്യൂസ് പള്ളിയില്‍ കോട്ടയം- കൊച്ചി ഭദ്രാസന വികാരി ജനറാള്‍ ഫാ. മാത്യു ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. യോഗങ്ങള്‍ക്ക് മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം ഗോസ്പല്‍ ടീം നേതൃത്വം നല്‍കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് ആറിന് ഗാന ശുശ്രൂഷയോടെ ആരംഭിക്കുന്ന യോഗങ്ങളില്‍ ഇവാ. ബേബിക്കുട്ടി പുല്ലാട്ട്, ഇവാ. അനിയന്‍കുഞ്ഞ് ഇളംബര്‍ എന്നിവര്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 30ന് രാവിലെ 8.30ന് വെള്ളിമല യൂണിയന്‍ ചര്‍ച്ചില്‍ നടക്കുന്ന കുര്‍ബാനയ്ക്ക് സന്നദ്ധ സുവിശേഷക സംഘം ജനറല്‍ സെക്രട്ടറി ഫാ. പി.സി. സജി കാര്‍മികത്വം വഹിക്കുകയും സമാപന സന്ദേശം നല്‍കുകയും ചെയ്യുമെന്ന് സന്നദ്ധ സുവിശേഷക സംഘം സെന്റര്‍ പ്രസിഡന്റ് ഫാ. റിറ്റോ റെജി, ഫാ. ബെനിന്‍ സാം തോമസ്, ഫാ. വര്‍ഗീസ് സി. മാത്യു, ഫാ. ജെയിംസ് കെ. ജോണ്‍, സണ്ണി തോമസ്, റോബിന്‍ പി. ഐസക്, എബ്രഹാം ലി. തോമസ് എന്നിവര്‍ അറിയിച്ചു.