പ്രധാന വാര്‍ത്തകള്‍
വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനം


വിഴിഞ്ഞം തുറമുഖ സമരം ഇന്ന് നൂറാം ദിനത്തില്‍. സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത.മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി പോര്‍ട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് സമരസമിതിയുടെ നീക്കം.
പ്രതിഷേധ സമരത്തില്‍ 100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ പ്രതിഷേധം തീര്‍ക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ വഴിയുള്ള സമരം.
മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനുണ്ട്.മുതലപ്പൊഴി പാലവും സമരക്കാര്‍ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും.