സംഘപരിവാര്‍-ബിജെപി നയവും അജന്‍ഡയും നടപ്പാക്കുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ നാടാകെ പ്രതിഷേധം.


വര്‍ഗീയ ശക്തികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവത്തനങ്ങള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധയിടങ്ങളില്‍ ഗവര്‍ണറുടെ കോലവും കത്തിച്ചു. എല്‍ഡിഎഫ് നേതൃത്വത്തില്‍ രണ്ടുദിവസം നടന്ന പ്രതിഷേധത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കട്ടപ്പനയില്‍ ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സെന്‍ട്രല്‍ ജങ്ഷനില്‍ ഗവര്‍ണറുടെ കോലവും കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ മനോജ് എം തോമസ്, നേതാക്കളായ ടി സി കുര്യന്‍, ഷാജി കൂത്തോടി, ടോമി ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, ലിജോബി ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.