തൊടുപുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം നടത്തി


ക്ഷീര വികസന വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത്, തൊടുപുഴ ക്ഷീരവികസന യൂണിറ്റിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പുറപ്പുഴ പുതുച്ചിറക്കാവ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര കര്‍ഷക സെമിനാര്‍ പൊതു സമ്മേളനം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവയും ഉണ്ടായിരുന്നു. പി.ജെ. ജോസഫ് എംഎല്‍എ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും, ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയായ കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അധ്യക്ഷത വഹിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ക്ഷീരവികസന ഓഫീസര്‍ റിനു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി. ഇ, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സോണി ഈറ്റയ്ക്കന്‍, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി ജോബ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ബിജു, വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി പൗലോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ്, മെമ്പര്‍മാരായ ജോബി മാത്യു, സുനി സാബു, അന്നു ആഗസ്റ്റിന്‍, ജിജോ കഴിക്കച്ചാലില്‍, നീതു ഫ്രാന്‍സിസ്, പുറപ്പുഴ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മുല്ലക്കരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നേടിയശാല ക്ഷീരസംഘം പ്രസിഡന്റ് ഒ. എന്‍. സുരേന്ദ്രന്‍ സ്വാഗതവും, തൊടുപുഴ ഡയറിഫാം ഇന്‍സ്ട്രക്ടര്‍ ജോബിയ ജോയ് നന്ദിയും രേഖപ്പെടുത്തി. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസഹകരണ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ: 1) തൊടുപുഴ ബ്ലോക്ക് ക്ഷീര സംഗമം എം.എല്‍എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
2) തൊടുപുഴ ക്ഷീര സംഗമത്തിലെ കന്നുകാലി പ്രദര്‍ശനം.