ലഹരി വിമുക്ത കേരളംജില്ലാതല പരിപാടി സംഘടിപ്പിച്ചു


ലഹരി വിമുക്ത കേരളം
ജില്ലാതല പരിപാടി സംഘടിപ്പിച്ചു ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ബോധവത്കരണ പരിപാടി ചെറുതോണി ടൗൺ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വഴിയാണ് കൂടുതലും മയക്കുമരുന്ന് വിതരണം നടക്കുന്നത്. ഇതു നാടിന് ആപത്ത് ആണെന്നും കുട്ടികളുടെ ഭാവി തന്നെ നശിക്കാനിടയാകുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തിന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. സബ് കളക്ടർ അരുൺ എസ് നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയൻ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സലീം വി.എ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ, നർകോട്ടിക് സെൽ ഡി വൈ എസ് പി മാത്യു ജോർജ്ജ്, എസ്. പി. സി ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു
ഫോട്ടോ
- ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ലഹരിവിരുദ്ധ സന്ദേശം നൽകി ബോധവൽക്കരണ റാലിലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച
ബോധവൽക്കരണ റാലിയിൽ നൂറു കണക്കിന് എസ്. പി. സി കുട്ടികളാണ് അണി നിരന്നത്. വെള്ളക്കയത്ത് നിന്ന് ആരംഭിച്ച റാലി 2.45 ന് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിമുക്ത സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹൈസ്കൂളിലെയും പൈനാവ് എം. ആർഎസ് സ്കൂളിലെ കുട്ടികളുമാണ് റാലിയിൽ അണി നിരന്നത്. ബോധവൽക്കരണ റാലി ചെറുതോണിയിൽ എത്തിയപ്പോൾ ജില്ലാ പോലിസ് മേധാവി വി.യു. കുര്യാക്കോസ് ലഹരി വിമുക്ത സന്ദേശം നൽകി. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ 8,9 ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ടൗണിൽ നടന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ലഹരി ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കൈപുസ്തകവും വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം , കേരള കാളിങ്ങ് എന്നിവ പൊതു ജനങൾക്കും ടൗണിലെ കടകളിലും വിതരണം ചെയ്തു. തുടർന്ന് ചെറുതോണി ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം പ്യൂപ ക്രീയേറ്റീവ് തീയേറ്റർ സംഘടിപ്പിച്ച പപ്പറ്റ് ഷോയും അരങ്ങേറി.
ഫോട്ടോ
- ബോധവൽക്കരണം റാലി സബ് കളക്ടർ അരുൺ എസ് നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
- ബോധവൽക്കരണ റാലിയിൽ നിന്ന്.
- ചെറുതോണി ടൗണിൽ അരങ്ങേറിയ ഫ്ലാഷ്മോബ്.
- ജില്ലാ പോലീസ് മേധാവി വി. യു കുര്യാക്കോസ് ലഹരി വിരുദ്ധ സന്ദേശം നൽകുന്നു.