പ്രധാന വാര്‍ത്തകള്‍
കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് കെജ്രിവാള്‍
ഡൽഹി: ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം പതിച്ച നോട്ടുകൾ പുറത്തിറക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇന്തോനേഷ്യയ്ക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നമ്മൾക്കും അത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാൻ ഇത് നടപ്പാക്കണമെന്ന് കെജ്രിവാൾ പറഞ്ഞു.