പ്രധാന വാര്‍ത്തകള്‍
സമുദായം മാറി വിവാഹം കഴിച്ച പെണ്‍കുട്ടി വെടിവച്ച് കൊന്ന അമ്മാവന്‍ പിടിയില്‍
സമുദായം മാറി വിവാഹം കഴിച്ച പെണ്‍കുട്ടി വെടിവച്ച് കൊന്ന അമ്മാവന്‍ പിടിയില്‍. ബീഹാറിലെ ബഗല്‍പൂരിലാണ് ദുരഭിമാനക്കൊല നടന്നത്.
തിങ്കളാഴ്ചയാണ് 22 കാരിയായ യുവതിയെ വെടിവച്ചു കൊന്നത്. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇതിന് മുന്‍പും പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. ദീപാവലി ദിവസമായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.