ഇരവികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ പിറന്നത് 80 വരയാടിന് കുഞ്ഞുങ്ങൾ.
വികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ പിറന്നത് എൺപത് വരയാടിൻ കുട്ടികളെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഏപ്രിലില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയായാലേ കൃത്യമായ കണക്ക് ലഭിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 115 കുഞ്ഞുങ്ങളാണ് പിറന്നത്. പാര്‍ക്കിലും സമീപത്തെ മീന്തൊട്ടി, നായികല്ലി, ആനമുടി, കരിക്കൊമ്ബ്, ഇരവികുളം, കൊളുക്കന്‍, തിരുമുടി, ലക്കംകുടി, പൂവാര്‍, കുരിക്കല്ല്, വെമ്ബംതണ്ണി, പെരുമാള്‍മല, എരുമപ്പെട്ടി ബ്ലോക്കുകളിലാണ് 80 കുഞ്ഞുങ്ങളെ വാച്ചര്‍മാര്‍ കണ്ടെത്തിയത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. കണക്കുകള്‍ പ്രകാരം ഇരവികുളം ദേശീയോദ്യാനത്തില്‍ നിലവില്‍ കുഞ്ഞുങ്ങളടക്കം 723 വരയാടുകളാണുള്ളത്. ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്നാണ് സൂചന.