വാട്‌സ്‌ആപ്പ് പണിമുടക്കി; ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിലച്ചു
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്ലിക്കേഷന്‍ വാട്‌സ് ആപ്പ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കി. ഏകദേശം ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിലച്ചു
ചൊവ്വാഴ്ച ഉച്ചയോടെയാണ് വാട്സ് ആപ്പില്‍ പ്രശ്നങ്ങളുണ്ടായത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മെസ്സേജിങ് ആപ്ലിക്കേഷന്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ആപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമായ നിമിഷങ്ങള്‍ക്കുള്ളില്‍ വാട്‌സ്‌ആപ്പ് ഡൗണ്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി.
ആഗോളതലത്തില്‍ ഓണ്‍ലൈന്‍ ഔട്ടേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റ് ഡൗണ്‍ഡിറ്റക്ടര്‍, വാട്‌സ്‌ആപ്പില്‍ പ്രശ്‌നങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറായിരം റിപ്പോര്‍ട്ടിങ്ങുകളാണ് വന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു. അയക്കുന്ന ആള്‍ക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നില്ല, ഡെലിവറി സ്റ്റാറ്റസ് കാണിക്കുന്നില്ല എന്നിങ്ങനെയാണ് പരാതികള്‍