നീലക്കുറിഞ്ഞി മലനിരകളെ സംഗീത സാന്ദ്രമാക്കുകയാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കള്‍
മലപ്പുറം മഞ്ചേരിയില്‍ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കളാണ് രാവിലെ മുതല്‍ മലമുകളില്‍ മനോഹരമായ ഗാനങ്ങളുമായി സഞ്ചാരികള്‍ക്ക് ഒപ്പം ഒത്ത്കൂടിയത്
ഇടുക്കി: നീലക്കുറിഞ്ഞി മലനിരകളെ സംഗീത സാന്ദ്രമാക്കുകയാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കള്‍. ഇടുക്കിയിലെ ശാന്തന്‍പാറ കള്ളിപ്പാറ മലനിരകളിലെ കുറിഞ്ഞി പൂക്കള്‍ ആസ്വാദിക്കാന്‍ എത്തിയ യുവാക്കളാണ് കുറിഞ്ഞി പൂക്കളുടെ വര്‍ണങ്ങള്‍ക്ക് ഒപ്പം മനോഹരമായ ഗാനങ്ങളിലൂടെ സന്ദര്‍ശകരുടെ മനം കവര്‍ന്നത്. നീലക്കുറിഞ്ഞി വസന്തം ആസ്വാദിക്കാന്‍ നിരവധി സഞ്ചാരികളാണ് മലകയറി ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ കള്ളിപ്പാറയിലേക്ക് എത്തുന്നത്.കണ്ണിനും കാതിനും കുളിര്‍മയേകി കള്ളിപ്പാറ: മലനിരകളെ സംഗീത സാന്ദ്രമാക്കി മലപ്പുറം മഞ്ചേരിക്കാര്‍
കുറിഞ്ഞി വസന്തത്തിനൊപ്പം മനം മയക്കുന്ന സംഗീതവും കൂടി ആസ്വാദിക്കാന്‍ സാധിച്ചതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് കഴിഞ്ഞ ദിവസം മലകയറി എത്തിയ സന്ദര്‍ശകര്‍. മലപ്പുറം മഞ്ചേരിയില്‍ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കളാണ് രാവിലെ മുതല്‍ മലമുകളില്‍ മനോഹരമായ ഗാനങ്ങളുമായി സഞ്ചാരികള്‍ക്ക് ഒപ്പം ഒത്ത്കൂടിയത്. വിനോദ സഞ്ചാരത്തിനായി പോകുമ്ബോള്‍ സംഗീത ഉപകാരണങ്ങളുമായിട്ടാണ് ഈ യുവാക്കള്‍ സഞ്ചരിക്കുന്നത്.
രാവിലെ കുറിഞ്ഞി മലയിലെത്തിയ യുവാക്കള്‍ സന്ദര്‍ശകര്‍ക്ക് ഒപ്പം ഗാനങ്ങള്‍ ആലപിച്ച ശേഷം വൈകിട്ടാണ് മലയിറങ്ങിയത്