പ്രതിബദ്ധതയുള്ള യുവതലമുറ ലഹരിയോട് നോ പറയാനും തന്‍റെ കുടുംബത്തെയും സഹജീവികളെയും സ്നേഹിക്കാനും ആശ്വസിപ്പിക്കാനും തയ്യാറായാൽ ഇതായിരിക്കും യതാർത്ഥ ലഹരി എന്ന് കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസൺ
നാളെത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശവുമായി മലയാളി ചിരി ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരം ഉത്ഘാനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കട്ടപ്പന മുൻസിപ്പൽ ചെയർപെഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങൾ എന്ന വിക്ഷയം കട്ടപ്പന എക്സൈസ് ഇൻസ്പക്ടർ സുരേഷ് പി.കെ സന്ദേശം നൽകി. മലയാളി ചിരി ക്ലബ് പ്രസിഡന്‍റ് സണ്ണി സ്റ്റോറിൽ അദ്ധ്യഷത വഹിച്ചു. രക്ഷികാരി ജോർജി മാത്യു, അശോക് ER, വിപിൻ വിജയൻ, സിജോമോൻ, പ്രിൻസ് മൂലേചാലിൽ, മനോജ് വർക്കി, ടിജിൻ ടോം, സജി ഫെർണാണ്ടസ്, സജിദാസ് മോഹൻ, റിനോയി വർഗീസ്, ജെറിൻ ജോസഫ്, ജോജോ ചക്കുംചേരി, ആദർശ് കുര്യൻ, ജസ്റ്റിൻ തോമസ്, ജോമോൻ പൊടിപറ, സജീവ് M V തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിവിൻ വിശ്വനാഥൻ, ജെയിസൺ ജോസ്, സുബിൻ തോമസ്, സോണി ചെറിയാൻ,, ജയ് ബി ജോസഫ്, നോബിൾ ജോൺ, അനീഷ് തോണക്കര, നിഥിഷ് NS, തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്‍റെ നേതൃത്വത്തിലുളള പോലീസ് ക്ലബ്ബ് ഫുട്ബോള്‍ ടീം മലയാളി ചിരിക്ലബ്ബ് ഫുട്ബോള്‍ ടീംമായി സംഹൃദ മത്സരം നടത്തുകയും, കൂട്ടയോട്ടത്തല്‍ പങ്കാളികളാവുകയും ചെയ്തു. ഫുട്ബോള്‍ മത്സരത്തില്‍ ടൗണ്‍ സ്റ്റാര്‍ എഫ്.സി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഫൈറ്റേഴ്സ് കട്ടപ്പന രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വിജയിച്ച ടീമുകള്‍ക്ക് മലയാളി ചിരിക്ലബ്ബ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ഈ ടീമുകളെ കൂടാതെ സ്കൗട്ട് കട്ടപ്പന, മജസ്ട്രിയല്‍ എഫ്.സി, മെസഞ്ചര്‍ സിറ്റി ശാന്തിഗ്രാം, യുവ വെള്ളയാംകുടി, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, എം.സി.സി കട്ടപ്പന, മര്‍ച്ചന്‍റ് യൂത്ത് വിംഗ് കട്ടപ്പന തുടങ്ങിയവര്‍ മത്സരത്തില്‍ പങ്കെടുത്തു. മലയാളി ചിരിക്ലബ്ബ് അംഗങ്ങളും കേരള പോലീസും, എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റും ടീം അംഗങ്ങളും കൂടി ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ദീപം തെളിയിച്ചു.