ലഹരി വിമുക്ത കേരളം സന്ദേശവുമായി കൂട്ടയോട്ടം നടത്തി
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാപയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ യുവജന കേന്ദ്രം ഓഫീസിനു മുന്നിൽ അവസാനിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ. ഓഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. സലിം ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ജോസ് മഠത്തിൽ, ടീം കേരള ക്യാപ്റ്റൻ കലേഷ് കുമാർ, അവളിടം ജില്ലാ കോ ഓഡിനേറ്റർ
കുമാരി ചിപ്പി ജോർജ്, മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം പി.എ. സലിം കുട്ടി, ജില്ലാ യുവജന കേന്ദ്രം ജില്ലാ ഓഫീസർ എം.എസ്. ശങ്കർ, മുനിസിപ്പൽ യൂത്ത് കോ ഓഡിനേറ്റർ ഷിജി ജെയിംസ് എന്നിവർ സംസാരിച്ചു. ടീം കേരള അംഗങ്ങൾ, സ്റ്റുഡന്റ് പോലീസ്, ഇടുക്കി ജില്ലാ റോൾബാൾ അസോസിയേഷൻ ടീം അംഗങ്ങൾ, ട്രാൻസ്‌ജെണ്ടേഴ്സ്, യൂത്ത് ക്ലബ് അംഗങ്ങൾ വിവിധ പഞ്ചായത്തിലെ കോർഡിനേറ്റർമാരായ മുഹമ്മദ് റോഷിൻ, ലിനു മാത്യൂ, ടിജോ കുര്യാക്കോസ്, ജോമോൻ, ജിതിൻ ജോണി എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.