പ്രധാന വാര്‍ത്തകള്‍
പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തി’; ശ്യാംജിത്ത് കുറ്റം സമ്മതിച്ചു
തലശേരി: കണ്ണൂർ മൊകേരി വളള്യായിയിൽ 23 വിഷ്ണുപ്രിയയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്ത് കുറ്റം സമ്മതിച്ചു. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കേസ് അന്വേഷണം നടത്തിയ കൂത്തുപറമ്പ് എസി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്.