2023 ഓഗസ്റ്റ് മുതല്‍ ബിഎസ്എന്‍എല്‍ 5ജി ആരംഭിച്ചേക്കും
ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഇതിനകം രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. 2024 ഓടെ രാജ്യത്തുടനീളം 5 ജി പുറത്തിറക്കാനാണ് കമ്പനികളുടെ ശ്രമം. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഇതുവരെ 4ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല.
2023 ജനുവരിയോടെ തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് 4 ജി സേവനം ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബിഎസ്എൻഎൽ 4 ജിയിൽ ചെയ്തതുപോലെ 5 ജിയിൽ പിന്നോട്ട് പോകില്ലെന്നാണ്. 2023 ജനുവരിയോടെ 4ജിയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് കഴിയുമെങ്കിൽ, അതേ വർഷം ഓഗസ്റ്റിൽ 5 ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.
2023 ജനുവരിയിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. 2023 ഓഗസ്റ്റിൽ തന്നെ ബിഎസ്എൻഎല്ലിന് 5 ജി എത്തിക്കാൻ കഴിയുമെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. 4ജി, 5ജി വിന്യാസങ്ങൾ ഒരേ സമയം നടക്കുമെന്നും അതിനാൽ ബിഎസ്എൻഎല്ലിന് സ്വകാര്യ മേഖല സ്ഥാപനങ്ങളുമായി മത്സരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സമാപിച്ച ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ ബിഎസ്എൻഎല്ലിന്റെ 5ജി പ്ലാനും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.