പ്രധാന വാര്‍ത്തകള്‍
ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
ലണ്ടൻ: അധികാരമേറ്റു 44–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷത്തോടെയാണ് പടിയിറക്കം.
സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജി. മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് ട്രസ് സമ്മതിച്ചു. പാർട്ടി തന്റെ മേൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് ലിസ് ട്രസ് രാജിവെച്ചത്.