കട്ടപ്പനയിൽ കരുത്തറിയിച്ച് കെ ഫ്രാൻസിസ് ജോർജ്
ഇടുക്കിയിലെ കുടിയേറ്റ പൈതൃകം പേറുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിന്റെ പര്യടനം. രാവിലെ വാഴവരയിൽ ആരംഭിച്ച പര്യടന പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. താൻ മുൻപു ജനപ്രതിനിധിയായിരുന്നപ്പോൾ ഇടുക്കിക്ക് അനുവദിപ്പിച്ച ഇടുക്കി പാക്കേജ്, കേന്ദ്രീയ വിദ്യാലയം, പിഎംജിഎസ് വൈ റോഡുകൾ, ഇടുക്കി ഉദ്യാന പദ്ധതി തുടങ്ങി നിരവധിയായ വികസന പദ്ധതികൾ എണ്ണി പറഞ്ഞായിരുന്നു അദേഹത്തിന്റെ പര്യടനം.
UDF അധികാരത്തിൽ വരും. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന നിർമ്മാണ നിരോധന ഉത്തരവ് മാറ്റി കർഷകർക്ക് അവരുടെ ഭൂമിയിൽ പൂർണ്ണമായ സ്വാതന്ത്ര്യം നല്ക്കുവാൻ നിയമ നിർമ്മാണം നടത്തും. ബഫർ സോൺ ഉൾപെടെയുള്ള വിഷയങ്ങൾ, ടൂറിസം മേഖലയിലെ ഇടുക്കിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും, ഇടുക്കിയിലെ യുവാക്കൾക്കുൾപ്പെടെ ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് വെറും പ്രഖ്യാപനങ്ങളല്ലാതെ യാതൊന്നും ഇടുക്കി നിയോജക മണ്ഡലത്തിൽ നടന്നിട്ടില്ല. ഇതിനു മാറ്റമുണ്ടാവാൻ യുഡിഎഫ് അധികാരത്തിൽ വരണം. തനിക്ക് ട്രാക്ടർ ഓടിക്കുന്ന കർഷകൻ അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം പി സി തോമസ് എക്സ് എം പി നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാക്ഷണം നടത്തി. ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, ടി എസ് ബേബി, കെ.ജെ ബെന്നി, എം കെ പുരുഷോത്തമൻ, ജോയി കൊച്ചു കരോട്ട് ,തോമസ് പെരുമന, ജോയ് കുടക്കച്ചിറ, സാജു പട്ടരുമഠം, തുടങ്ങിയവർ നേതൃത്വം നൽകി