Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കി തങ്കമണിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം



ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രത്തിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.

പൊലീസ് താക്കീതു നല്‍കിയിട്ടും ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തങ്കമണി യൂദാഗിരിയില്‍ റോബിന്‍ എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്.

ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പൊലീസ് താക്കീത് നല്‍കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല.


തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!