പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി ഏലപ്പാറയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടത്തുകയാണ്.