പ്രധാന വാര്‍ത്തകള്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അപേക്ഷ ക്ഷണിച്ചു


ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്.സി/എംഫില്‍ ബിരുദവും ആര്‍.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളേയും പരിഗണിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഒക്ടോബര്‍ 26ന് ( ബുധന്‍) രാവിലെ 10.30 -ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മാസശമ്പളം 39500/, പ്രായപരിധി 45 കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9496334895