Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോവിഡാനന്തര പ്രശ്നങ്ങളിൽ ആശങ്ക; സമഗ്രമായ പഠനം നടത്താൻ ആരോഗ്യ വകുപ്പ്



തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവർ നേരിടുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഒരുങ്ങി ആരോഗ്യവകുപ്പ്. കോവിഡാനന്തരം ആളുകളിൽ മുമ്പില്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാകുന്ന പശ്ചാത്തലത്തിലാണ് ഇവ കോവിഡ്-19 മായി ബന്ധപ്പെട്ടതാണോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചത്. ഇതിനായി നിലവിലുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴി വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.

കോവിഡിന് മുമ്പും ശേഷവും കേരളീയർക്കിടയിൽ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ വേർതിരിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത ചില വസ്തുതകളുണ്ടെന്നാണ് വിലയിരുത്തൽ.
ജീ​വിത​ശൈ​ലി രോ​ഗം ബാ​ധി​ച്ച പ​ല​ർ​ക്കും കോ​വി​ഡ്​ വ​ന്നു​പോ​യ ശേ​ഷം ആ​രോ​ഗ്യാ​വ​സ്ഥ കൂ​ടു​ത​ൽ മോ​ശ​മാ​യി​ട്ടു​ണ്ട്. എന്നിരുന്നാലും, ജീവിതശൈലി രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കോവിഡ് കാരണമായിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തിൽ കാണുന്ന നേരിയ വർദ്ധനവ് കോവിഡുമായി ബന്ധപ്പെട്ടതാണോയെന്ന് വിശദമായ പഠനത്തിന് ശേഷമേ വ്യക്തമാകൂ. കോവിഡ്-19 രോഗമുക്തി നേടിയവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. വിട്ടുമാറാത്ത ചുമ, ഹൃദ്രോഗങ്ങൾ, പനി, ക്ഷീണം, പേശിവേദന, സന്ധിവേദന, നടുവേദന, മറവി, ഉറക്കക്കുറവ് എന്നിവ കോവിഡ്-19 ൽ നിന്ന് സുഖം പ്രാപിച്ചവരിൽ കൂടുതലായി കാണപ്പെടുന്ന ചില പ്രശ്നങ്ങളാണ്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് കൂടുതലും പ്രകടമാവുന്നത്.

പോ​സ്റ്റ് ​കോ​വി​ഡ് ക്ലിനിക്കുകളിൽ ചികിത്സ തേടുന്നവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയ പഠനം നടത്താനാണ് പദ്ധതി. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസ് വരുത്തിയ മാറ്റങ്ങൾ എന്താണെന്ന് ഇതുവരെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല. ഈ കാര്യങ്ങളും കണ്ടെത്താൻ പഠനം ലക്ഷ്യമിടും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!