പ്രധാന വാര്‍ത്തകള്‍
2023 ഐപിഎൽ താരലേലം ഡിസംബര്‍ 16ന് നടന്നേക്കും
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലേക്കുള്ള താര ലേലം ഡിസംബർ 16ന് നടന്നേക്കും. ബെംഗളൂരുവിലാണ് ലേലം നടക്കുക.
2023 സീസണിനെ വ്യത്യസ്തമാക്കുന്നത് മൂന്ന് വർഷത്തിന് ശേഷം ഐപിഎൽ ഹോം എവേ ഫോർമാറ്റിലേക്ക് മടങ്ങുമെന്നതാണ്. മാർച്ച് അവസാന വാരം ടൂർണമെന്‍റ് ആരംഭിക്കും.
ഒരു ടീമിന് ലേലത്തിൽ ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക 90 കോടിയിൽ നിന്ന് 95 കോടി രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം വലിയ താര ലേലം നടന്നതിനാൽ ഇത്തവണ ടീമുകളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം ഉയർത്തിയിരുന്നു. ഫൈനലിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ടൈറ്റൻസ് കിരീടം നേടിയത്.