പിടിക്കാൻ പൊലീസെത്തി; രക്ഷപെടാൻ പൊലീസ് പട്ടിയെ കടിച്ച് യുവാവ്
പൊലീസ് പിടിക്കാൻ വരുമ്പോൾ രക്ഷപ്പെടാൻ പലരും പല വഴികളും സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും, പൊലീസ് പിടിക്കാതിരിക്കാൻ പൊലീസ് നായയെ തന്നെ കടിക്കുന്നത് ഇതാദ്യമായിരിക്കും. എന്നാൽ നായയെ കടിച്ചതിന് കൂടി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ജർമ്മനിയിലാണ് സംഭവം. നടുറോഡിൽ വഴക്കിട്ടതിന് പിടികൂടാൻ പൊലീസ് ചെന്നപ്പോഴാണ് ഒരാൾ ക്ഷുഭിതനായി പൊലീസ് നായയെ കടിച്ചത്. കൂടെയുണ്ടായിരുന്ന സ്ത്രീ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു.
ജിന്‍ഷൈം-ഗുസ്താവ്‌സ്ബര്‍ഗില്‍ എന്ന പട്ടണത്തിൽ അർദ്ധരാത്രിയിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും തമ്മിൽ വഴക്ക് നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ റോഡിൽ 29 വയസ്സുള്ള രണ്ട് പുരുഷൻമാരും 35 കാരിയായ സ്ത്രീയും തമ്മിൽ വാക്കേറ്റം നടക്കുകയായിരുന്നു. സംഭവം എന്താണെന്ന് അറിയാനും അവരെ സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കാനുമാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ യുവതിയും യുവാക്കളിൽ ഒരാളും കൂടുതൽ ദേഷ്യപ്പെടുകയായിരുന്നു.