പ്രധാന വാര്‍ത്തകള്‍
അഭിമാനമായി അരിഹന്ത്; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് വിജയകരമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (എസ്എൽബിഎം) പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ബംഗാൾ ഉൾക്കടലിൽ നടത്തിയ പരീക്ഷണത്തിലാണ് മിസൈൽ ലക്ഷ്യം കണ്ടത്. ഇതോടെ സംവിധാനത്തിന്‍റെ കാര്യക്ഷമത ഉറപ്പാക്കി. ഐഎൻഎസ് അരിഹന്തിന്‍റെ പ്രകടനം ഇന്ത്യയുടെ സൈനിക ശേഷിയെ തെളിയിക്കുന്നതാണെന്നും രാജ്യത്തിന്‍റെ ആണവ ശേഷിയെ ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഐഎൻഎസ് അരിഹന്ത് എസ് 2 ഒരു തന്ത്രപരമായ ആക്രമണ ആണവ അന്തർവാഹിനിയാണ്. 2009 ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസിന്‍റെ വാർഷിക ദിനത്തിലാണ് ഐഎൻഎസ് അരിഹന്ത് നീറ്റിലിറക്കിയത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയുൾപ്പെടെ ആണവ അന്തർവാഹിനിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.