പ്രധാന വാര്‍ത്തകള്‍
ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം. കശ്മീർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് കമ്മിഷൻ വ്യക്തമാക്കാനും സാധ്യതയുണ്ട്. ഗുജറാത്ത് സർക്കാരിന്റെ കാലാവധി 2023 ഫെബ്രുവരി 18നും ഹിമാചൽ പ്രദേശ് സർക്കാരിന്റെ കാലാവധി 2023 ജനുവരി 8നും അവസാനിക്കും.