നാട്ടുവാര്‍ത്തകള്‍
ദേശീയ പാതയില്‍ അമലഗിരിക്ക് സമിപം ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി മറിഞ് ഒരാള്‍ മരിച്ചു.
തമിഴ്നാട് തേനി സ്വദേശിയായ ലോറി ഡ്രൈവര്‍ നവനീത് കൃഷ്ണനാണ് (42 ) മരിച്ചത്. കമ്പത്തു നിന്നും കായംകുളം ഭാഗത്തേക്ക് പലചരക്ക് സാധനങ്ങളുമായി പോയതായിരുന്നു ലോറി. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ നവനീതിന് ഗുരുതരമായി പരിക്ക് ഏല്ക്കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയുമായിരുന്നു.രാത്രി പത്തരയോടെ യാണ് സംഭവം. ലോറിയില്‍ നവനീതിന് ഒപ്പമുണ്ടായിരുന്ന സഹായി പെരിയാറില്‍ വെച്ച് ഇവരുടെ തന്നെ മറ്റൊരു ലോറിയിലേക്ക് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍പെട്ടയാളെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.