ദേഹത്ത് ബാധ കൂടിയെന്ന പേരില്‍ 14 കാരിയെ അച്ഛന്‍ പട്ടിണിക്കിട്ട് കൊന്നു
ഗിര്‍ സോംനാഥ്: ദേഹത്ത് ബാധ കൂടിയെന്ന പേരില്‍ 14 കാരിയെ അച്ഛന്‍ പട്ടിണിക്കിട്ട് കൊന്നു. ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയിലാണ് ഈ അതിക്രൂര സംഭവം.
14 കാരിയായ ധൈര്യ അക്ബാരിയെ ഒക്ടോബര്‍ ഒന്ന് മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ അച്ഛന്റെ ഫാമില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അച്ഛന്‍ ഭവേഷ് അക്ബാരിയും പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ ദിലീപും ചേര്‍ന്ന് ധൈര്യയെ ഉപദ്രവിക്കുകയും ഭക്ഷണം നല്‍കാതെ പൂട്ടിയിടുകയും ചെയ്തു. പെണ്‍കുട്ടിയെ ആഭിചാര ക്രിയകള്‍ക്ക് വിധേയമാക്കുകയും, മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. മരണശേഷം ഫാമില്‍ തന്നെ പെണ്‍കുട്ടിയെ കുഴിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സംശയം തോന്നിയ അമ്മ പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവിന്റെയും സഹോദരന്മാരുടേയും പങ്കു പുറത്തുവരികയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.