പ്രധാന വാര്‍ത്തകള്‍
ബിജെപി കോര്‍ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേന്ദ്ര നിർദേശ പ്രകാരം ബിജെപി കോർ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, കീഴ്വഴക്കം ലംഘിച്ചാണ് ഔദ്യോഗിക ചുമതല നൽകിയതെന്നും ഇത് അസാധാരണമായ നടപടിയാണെന്നും ആരോപണമുണ്ട്.