എസ്.സി. പ്രൊമോട്ടേഴ്സിന് ഏകദിന സെമിനാര്‍ ഇന്ന്
പട്ടികജാതി വികസന വകുപ്പ് എസ്.സി. പ്രൊമോട്ടേഴ്സിനുള്ള ഏകദിന സെമിനാര്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന്(14) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യ ക്ഷേമ സാമ്പത്തിക വികസന പരിപാടികള്‍ എന്ന വിഷയത്തില്‍ ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അജയകുമാര്‍ കെ.ജിയും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരെയുള്ള അതിക്രമം തടയല്‍ നിയമം 1989 എന്ന വിഷയത്തില്‍ തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ബൈജു പി. ബാബുവും ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് 12 മണി മുതല്‍ 12.30 വരെ എസ.്‌സി./എസ്.ടി. കോര്‍പ്പറേഷന്‍ നടത്തിവരുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കും.
ഉച്ചയ്ക്ക് ശേഷം പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പ്രശാന്ത് കെ.പിയും, പട്ടികജാതി വിഭാഗത്തിന്റെ ഭരണഘടന പരിരക്ഷകളും പട്ടികജാതി വികസന വകുപ്പിന്റെ നിയമാധിഷ്ഠിത സേവനങ്ങളും എന്ന വിഷയത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബും ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയും സംശയ നിവാരണവും ഉണ്ടാകും.