കടലാസിൽ തീർത്ത ഈഫൽ ടവറുമായി അജിൽ എന്ന കൊച്ചു മിടുക്കൻ
കടലാസ് കഷ്ണങ്ങൾ കൊണ്ട് ഈഫൽ ടവറിൻ്റെ മാതൃക നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് എഴുകുംവയൽ സ്വദേശിയായ ഒരു കൊച്ചു മിടുക്കൻ. എഴുകും വയൽ മണക്കുഴിയിൽ അജിൽ സെബാസ്റ്റ്യനാണ് കടലാസിൽ കരവിരുത് തെളിയിച്ചത്. പേപ്പർ കഷ്ണങ്ങൾ, കാർ ബോർഡ് എന്നിവ മാത്രം ഉപയോഗിച്ചാണ് നിർമ്മാണം. ചെറുപ്പം മുതലേ ക്രാഫ്റ്റ് വർക്കുകളിൽ തൽപരനായിരുന്ന അജിൽ തനിക്ക് ബന്ധുവായ ഒരാൾ സമ്മാനമായി ഈഫൽ ടവറിൻ്റെ മാതൃകയിലുള്ള ഒരു കീ ചെയിൻ തന്നതിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് പേപ്പറിൽ ഈഫൽ ടവർ നിർമിക്കാൻ ശ്രമമാരംഭിച്ചത്.
ലോക് ഡൗണിൻ്റെ സമയത്ത് ഓൺലൈൻ ക്ലാസുകളുമായി വീട്ടിൽ ആയിരുന്ന സമയത്ത് ലഭിച്ച ഇടവേളകൾ പ്രയോചനപ്പെടുത്തിയായിരുന്നു നിർമ്മാണം.പേപ്പർ നിശ്ചിത അളവിൽ കീറി എടുത്ത് ചുരുട്ടി ഒട്ടിച്ചാണ് ടവർ മാതൃത നിർമ്മിച്ചിരിക്കുന്നത് .ഇടക്ക് ടവറിൻ്റെ വിവിധ തട്ടുകൾക്കായി കാർ ബോർഡും പ്രയോ ചനപ്പെടുത്തി.
ഒരു മീറ്റർ ഉയരമാണ് ടവറിൻ്റെ മാതൃതയ്ക്കുള്ളത് .
ഒരു മാസത്തെ പ്രയത്നമാണ് ഇതിന് പിന്നിൽ. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മികച്ച പിൻതുണയും ഉണ്ടായിരുന്നു. വലിയതോവാള ക്രിസ്തുരാജാ ഹൈ സ്കൂളിലെ ഒപതാം ക്ലാസ് വിദ്യാർത്ഥിയായ അജിൽ ക്ലാഫ്റ്റ് വർക്കുകളിൽ അതീവ തൽപ്പരനാണ്. പേപ്പർ പൂക്കൾ, ഡ്രീം കാച്ചർ തുടങ്ങി നിരവധി മനോഹര വസ്തുക്കളാണ് അജിൽ നിർമിക്കുന്നത്. പേപ്പറിൽ താജ്മഹലിൻ്റെ മാതൃക നിർമ്മിക്കാനാണ് അജിലിൻ്റെ അടുത്ത ശ്രമം.