പ്രധാന വാര്‍ത്തകള്‍
ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
പൈനാവ്:ഒക്ടോബർ 2മുതൽ 16 വരെ നടത്തപെടുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജെസ്സിമോൾ എ ജെ ലഹരിവിരുദ്ധ സന്ദേശം നൽകി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ ഇടപെടലുകളെ ചെറുക്കാൻ പുതിയ തലമുറയ്ക്ക് കഴിയണം എന്ന് ഓർമ്മപ്പെടുത്തി.സ്കൂൾ സീനിയർ സൂപ്രണ്ട് വർഗീസ് ഇ ഡി,സീനിയർ അസിസ്റ്റന്റ് ദിവ്യാ ജോർജ് അധ്യാപകരായ ഹരിദാസ് വി ടി, വരുൺ കെ കെ, ധന്യാ മാത്യു, വിദ്യാർത്ഥികളായ അഞ്ജിത കുഞ്ഞിക്കുട്ടൻ, അനശ്വര ബിനോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.