പ്രധാന വാര്‍ത്തകള്‍
കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും ഇനി സൗജന്യ വൈഫൈ
കൊച്ചി: കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാർക്കായി ഏർപ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള മെട്രോ യാത്രകളിൽ സൗജന്യ വൈഫൈ ഉപയോഗിക്കാം. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാൻ കെഎംആർഎൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഡി പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് കെഎംആർഎൽ പദ്ധതി നടപ്പാക്കിയത്. വൈഫൈ സൗകര്യം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈലിലെ വൈ-ഫൈ ബട്ടൺ ഓണാക്കിയ ശേഷം, ‘KMRL Free Wi-Fi’ തിരഞ്ഞെടുത്ത് പേരും മൊബൈൽ നമ്പറും നൽകുക. പിന്നാലെ ലഭിക്കുന്ന OTP ഉപയോഗിച്ച് സൈനിൻ ചെയ്തുകൊണ്ട് വൈഫൈ സേവനം ഉപയോഗിക്കാൻ കഴിയും.