താല്ക്കാലിക തെറാപ്പിസ്റ്റ് അഭിമുഖം
ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന പഞ്ചകര്‍മ്മ യൂണിറ്റുകളില്‍ ഒഴിവുള്ള തെറാപ്പിസ്റ്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് (സ്ത്രീ-2, പുരുഷന്‍-1) 755 രൂപ (പ്രതിമാസം പരമാവധി 20385 രൂപവരെ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയോ ഈ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ ആയിരിക്കും കാലാവധി. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ 04862-232318.
അധ്യാപക ഒഴിവ്
അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം, രാജാക്കാട് ഗവ. ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും ബയോഡേറ്റയുമായി ഒക്ടോബര്‍ 18, രാവിലെ 10 ന്് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 9400006481, 04864 222931.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ കല്ലാര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കൗൗമാരഭൃത്യം യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ആഫിസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285 രൂപ) ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 2023 മാര്‍ച്ച് 31 വരെയോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും കാലാവധി. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18, രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 04862-232318.