ടെണ്ടര്‍
അടിമാലി ശിശുവികസനപദ്ധതി ഓഫീസ് ആവശ്യത്തിന് ടാക്സി പെര്‍മിറ്റും ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കവുമുള്ള വാഹനം (കാര്‍/ജീപ്പ്) 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മുദ്ര വെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം അടിമാലി ബ്ലോക്ക് പഞ്ചായത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ടെണ്ടറുകള്‍ ഒക്ടോബര്‍ 14 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെണ്ടറുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന്റെ ആര്‍.സി, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ടെണ്ടറിനൊപ്പം ഹാജരാക്കുകയും ഒറിജിനല്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. ഫോണ്‍: 04864-223966