പ്രധാന വാര്‍ത്തകള്‍
എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചു, തെളിവുണ്ട്; മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി പരാതിക്കാരി
തിരുവന്തപുരം: കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി തന്നെ പീഡിപ്പിച്ചെന്ന് പരാതി നൽകി അധ്യാപിക. ഇത് സംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് റിപ്പോർട്ട്. തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് തെളിവുണ്ടെന്ന് യുവതി പറഞ്ഞു.
ഇന്ന് കോവളം പൊലീസിന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വച്ച് തന്നെ മർദ്ദിച്ചതിന് പരാതി നൽകിയതിനെ തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തതായി യുവതി പറഞ്ഞു. കാറിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇവർ പറഞ്ഞു.