ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്‌ഥയിലായി
കട്ടപ്പന: താലൂക്ക് ആശുപത്രിയുടെ ദന്തല്‍വിഭാഗം ഉള്‍പ്പടെ പ്രവൃത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്‌ഥയിലായി.
പുതിയ കെട്ടിടത്തിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നതിനിടയിലാണ് ഭിത്തി ഇടിഞ്ഞത്. വെള്ളിയാഴ്‌ച വൈകിട്ടാണ് ദന്തല്‍ ഒ.പി. ഉള്‍പ്പടെ പ്രവൃത്തിക്കുന്ന പഴക്കംചെന്ന കെട്ടിടത്തിന്റെ പിന്നിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമായതിനാല്‍ സുരക്ഷ കണക്കിലെടുത്ത് ഇതില്‍ പ്രവര്‍ത്തിക്കുന്ന പാലിയറ്റീവ്, ഇമ്യൂണൈസേഷന്‍, ദന്തല്‍, ഫിസിയോ തെറാപ്പി വിഭാഗങ്ങള്‍ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റും.
മണ്ണിടിഞ്ഞതിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വാര്‍ഡുകള്‍ പ്രവൃത്തിക്കുന്നത്. ആവശ്യമെങ്കില്‍ ഉന്നതാധികാരികളുടെ അനുമതിയോടെ വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളെയും മാറ്റി പാര്‍പ്പിക്കുമെന്ന് സൂപ്രണ്ട് വ്യക്‌തമാക്കിയിട്ടുണ്ട്. മൂന്നാഴ്‌ച മുമ്ബാണ് ജില്ലാ ഭരണകൂടം അനുവദിച്ച തുക ഉപയോഗിച്ച് അപ്രോച്ച് റോഡിന്റെയും റാംപ് വേയുടെയും നിര്‍മാണം തുടങ്ങിയത്. പുതിയ കെട്ടിടത്തിന് സമീപത്തേക്കു പതിച്ച മണ്ണ് നീക്കംചെയ്യാന്‍ മണ്ണുമാന്തി യന്ത്രം എത്തിച്ചിട്ടുണ്ടെങ്കിലും സമീപത്ത് നില്‍ക്കുന്ന വൈദ്യുത പോസ്‌റ്റ് തടസമായതിനാല്‍ നീക്കംചെയ്യല്‍ ആരംഭിച്ചിട്ടില്ല. പോസ്‌റ്റ് മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ട്