പ്രധാന വാര്‍ത്തകള്‍
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല: നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സസ്‌പെന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഡ്രൈവറുടെ ലൈസന്‍സും അടിയന്തരമായി റദ്ദാക്കണമെന്ന് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. വിദ്യാര്‍ഥികള്‍ ഇത്തരം ബസില്‍ വിനോദയാത്ര പോകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുളള വാഹനം ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുത്. അത്തരത്തിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുളള വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.