പ്രധാന വാര്‍ത്തകള്‍
ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കി
കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.
സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി ലക്ഷങ്ങൾ പിരിച്ചെടുത്തതായി കാണിച്ച് നാല് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദീപ് വാര്യർക്കെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാതെയാണ് സന്ദീപ് വാര്യർ മടങ്ങിയത്. അനധികൃതമായി പണം പിരിച്ചെന്ന പരാതിയെ തുടർന്ന് പരാതിക്കാരെയും പ്രതികളെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ള സമിതി വിശദീകരണം തേടിയിരുന്നു.