അതിഗംഭീര അനുഭവം; ആദിപുരുഷ് 3ഡി ടീസർ കണ്ട ശേഷം പ്രഭാസ്
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദിപുരുഷ് ടീസര്‍ പ്രദർശിപ്പിച്ചു. പ്രഭാസും ഓം റൗട്ടും പങ്കെടുത്ത പ്രദർശനം ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് നടന്നത്.
ചിത്രത്തിന്‍റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 3ഡിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസർ മാധ്യമങ്ങൾക്കായി 3ഡിയിൽ തന്നെയാണ് പ്രദർശിപ്പിച്ചത്. പ്രഭാസും സംവിധായകനും വളരെ ആവേശത്തോടെയാണ് സ്ക്രീനിംഗിൽ പങ്കെടുത്തത്.
ഇതാദ്യമായാണ് ചിത്രത്തിന്‍റെ ഒരു ത്രിഡി പതിപ്പ് കാണുന്നത്. ടീസർ കണ്ടപ്പോൾ താനുമൊരു കുട്ടിയായപോലെ തോന്നി. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. ഈ ചിത്രം തിയേറ്ററിന് വേണ്ടി നിർമ്മിച്ചതാണെന്നും പ്രഭാസ് പറഞ്ഞു.