പ്രധാന വാര്‍ത്തകള്‍
♦️പോലീസ് അറിയിപ്പ്
മുരിക്കാശ്ശേരി: ഈ ഫോട്ടോയിൽ കാണുന്നയാൾ (ദാസ്) നിരവധി മോഷണക്കേസിലെ പ്രതിയാണ്. ഇയാൾ കടകളും വീടുകളും കുത്തി തുറന്നാണ് മോഷണം നടത്താറ്. ഇയാൾ മുരിക്കാശ്ശേരി – മേലേചിന്നാർ – ബെഥേൽ പരിസരങ്ങളിൽ കറങ്ങിനടക്കുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്.
നിലവിൽ തങ്കമണി പോലീസ് സ്റ്റേഷൻപരിധിയിൽ പെട്ട കാൽവരിമൗണ്ടിൽ നിന്ന് 76,000 രൂപയും 18കിലോ കുരുമുളകും മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാൾ.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
+91 4868 263 250 (ലാൻഡ് ലൈൻ)
+919497980379 (SI റോയ്)
തിയതി: 2022 ഒക്ടോബർ 7